Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will School Operations

Kannur

സ്‌​കൂ​ൾ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​കു​മോ..? അ​ധ്യാ​പ​ക​ർ കൂ​ട്ട​ത്തോ​ടെ സെ​ൻ​സ​സ് ഡ്യൂ​ട്ടി​യി​ലേ​ക്ക് 

മ​ട്ട​ന്നൂ​ർ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കുള്ളിൽ അ​ധ്യാ​പ​ക​ർ​ക്ക് സെ​ൻ​സ​സ് ഡ്യൂ​ട്ടി​ ന​ൽ​കി​യ​തോ​ടെ സ്‌​കൂ​ൾ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​കു​മോ​യെ​ന്ന ആ​ശ​ങ്ക. സെ​ൻ​സ​സ് ഡ്യൂ​ട്ടി ല​ഭി​ച്ച​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും ഇ​തി​ന​കം ആ​രം​ഭി​ച്ചു. കൂ​ടു​ത​ലാ​യും അ​ധ്യാ​പ​ക​രെ​യാ​ണ് സെ​ൻ​സ​സ് ന​ട​ത്താ​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

ക​ന​ത്ത മ​ഴ​ക്കാ​ല​ത്തോ​ടൊ​പ്പം സ്കൂ​ൾ തു​റ​ന്നു ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ ക്ലാ​സി​ൽ നി​ന്നു വി​ട്ടുനി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് അ​ധ്യാ​പ​ക​ർ​ക്ക്. ഇ​ക്കു​റി ഓ​ണ​പ്പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 10ന് ​ആ​രം​ഭി​ക്കും. ഡ്യൂ​ട്ടി വ​ന്ന​തു​മു​ത​ൽ അ​ധ്യാ​പ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. പ​രീ​ക്ഷ​യ്ക്കു മു​മ്പേ പാ​ഠം എ​ടു​ത്തു തീ​ർ​ക്കേ​ണ്ട​തു​ണ്ട്. ഓ​രോ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നും പ​കു​തി​യി​ലേ​റെ അ​ധ്യാ​പ​ക​രെ സെ​ൻ​സ​സ് ഡ്യൂ​ട്ടി​യി​ൽ നി​യോ​ഗി​ച്ച​താ​യും പ​റ​യു​ന്നു. ആ​ദ്യ​ഘ​ട്ട സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു മു​ന്നോ​ടി​യാ​യി സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍​ക്കും എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍​ക്കും ക്ലാ​സു​ക​ൾ ക​ഴി​ഞ്ഞദി​വ​സം മു​ത​ലാ​ണ് ആ​രം​ഭി​ച്ച​ത്.

താ​ലൂ​ക്കു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും കോ​ര്‍​പ​റേ​ഷ​നി​ലും വി​വി​ധ ബാ​ച്ചു​ക​ള്‍​ക്കാ​ണു പ​രി​ശീ​ല​നം. നി​ല​വി​ലെ വാ​ർ​ഡു​ക​ളെ വി​വി​ധ ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ചാ​ണു വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ക. ഏ​റ്റ​വും കു​റ​ഞ്ഞ​ത് 200 കെ​ട്ടി​ട​ങ്ങ​ൾ ഓ​രോ ബ്ലോ​ക്കി​ലും ഉ​ണ്ടാ​കും.

ജ​ന​സം​ഖ്യ ക​ണ​ക്കാ​ക്കി​യാ​ൽ ഒ​രു ബ്ലോ​ക്കി​ൽ 800 പേ​രു​ണ്ടാ​കും. ഓ​രോ ബ്ലോ​ക്കി​നും ഒ​രു എ​ന്യൂ​മ​റേ​റ്റ​ർ​ക്ക് വീ​തം ചു​മ​ത​ല ന​ൽ​കി​യാ​ണ് വി​വ​ര ശേ​ഖ​ര​ണം.​ ആ​റ് എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്ക് ഒ​രു സൂ​പ്പ​ർ​വൈ​സ​റു​മു​ണ്ടാ​കും. സ്കൂ​ൾ അ​ധ്യാ​പ​ക​രും റ​വ​ന്യൂ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​മ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.


ജൂ​ലൈ ഒ​ന്നു​മു​ത​ൽ 30 വ​രെ ഡ്യൂ​ട്ടി​യി​ലു​ള്ള അ​ധ്യാ​പ​ക​ർ അ​താ​ത് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​ണം. അ​ധ്യ​യ​ന​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സം രാ​ജ്യ​വ്യാ​പ​ക സെ​ൻ​സ​സ് ന​ട​ക്കും. അ​തി​ലും ഇ​പ്പോ​ൾ ഡ്യൂ​ട്ടി ല​ഭി​ച്ച അ​ധ്യാ​പ​ക​ർ ത​ന്നെ​യാ​കും ഉ​ണ്ടാ​കു​ക.

ഇ​ക്കു​റി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ സം​വി​ധാ​ന​വു​മു​ണ്ട്. ജൂ​ണ്‍ 16 മു​ത​ല്‍ 30 വ​രെ പോ​ര്‍​ട്ട​ല്‍​വ​ഴി വ്യ​ക്തി​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ സ്വ​യം രേ​ഖ​പ്പെ​ടു​ത്താം. പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന 34 ചോ​ദ്യ​ങ്ങ​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഷ​യി​ല്‍ ഉ​ത്ത​ര​ങ്ങ​ളും ന​ല്‍​കാം. ഉ​ത്ത​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ല​ഭി​ക്കു​ന്ന സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ ഐ​ഡി ഉ​പ​യോ​ഗി​ച്ച് എ​ന്യൂ​മ​റേ​റ്റ​ര്‍​മ​ര്‍ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് സെ​ന്‍​സ​സ്‌ പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​ക്കും.

Latest News

Corehub Up